നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചെമ്പോത്തറ ഗ്രാമം ഒന്നിക്കുന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചെമ്പോത്തറ ഗ്രാമോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു.ഏപ്രില്‍ 23 മുതല്‍ 30 വരെ നടക്കുമെന്ന് ചെമ്പോത്തറ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അന്യം നിന്നുപോകുന്ന ഗ്രാമത്തിന്റെ പഴയ സംസ്‌കാരം പുതു തലമുറക്ക് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് നാട്ടുനന്മകളുടെ ഉത്സവമായ ഈ വര്‍ഷത്തെ ഗ്രാമോത്സവം ഏപ്രില്‍ 23 മുതല്‍ 30 വരെ സംഘടിപ്പിക്കുന്നത്. കലാകായിക മത്സരങ്ങള്‍ക്ക് പുറമേ ഗോത്ര കലോത്സവം, ഗാനമേള, നാടകം തുടങ്ങിയ കലാപരിപാടികളും സങ്കെടുപ്പിക്കുന്നുണ്ട്. ഈ തവണ ഗ്രാമത്തിലെ കര്‍ഷകര്‍ രേയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളേയും സ്വയം സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അവരുടെ പ്രദര്‍ശന വില്‍പന സ്റ്റാളുകളും ഒരുക്കുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ രക്ഷാധികാരികളായ അഡ്വ. എ. ജെ. ആന്റണി, സുധാകരന്‍ പി. കെ. ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് എം., കണ്‍വീനര്‍ ഷമീല്‍ പി. എ., ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ബഷീര്‍ പി.കെ., പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ റഷീദ് പി. കെ, വൈസ് ചെയര്‍മാന്‍ വിനോദ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.