ഓസ്‌കര്‍ പെരുമയില്‍ നീലഗിരിയും മുതുമല വനവും

0

ഓസ്‌കര്‍ അവാര്‍ഡിന്റെ പെരുമയില്‍ നിറയുകയാണ് നീലഗിരിയിലെ മുതുമല വനവും ഗോത്ര ദമ്പതികളുടെ വനാന്തരജീവിതവും. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ദി എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ ആദിവാസി ദമ്പതികളുടെയും ദത്തെടുത്ത രണ്ടാനകുട്ടികളുടെയും ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.

വയനാടിന്റെ അതിര്‍ത്തി പ്രദേശമായ നിലഗിരി മുതുമല വനത്തില്‍ ചിത്രികരിച്ച ദി എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഹ്രസ്വ ചിത്രത്തിനാണ് ഓസ്‌ക്കാര്‍ അവര്‍ഡ് ലഭിച്ചത്. വനത്തിനുള്ളിലെ ആദിവാസി ദമ്പതികള്‍ ദത്തെടുത്ത രണ്ട് ആന കുട്ടികളും അവരുടെ ആത്മബന്ധത്തിന്റെയും കഥ പറയുന്നതാണ് ഡോക്യുമെന്റ്റി .പശ്ചിമഘട്ടത്തിന്റെ കനിവ് ചുരത്തുന്ന വനാന്തര ഗ്രാമം, ഇവിടെ താമസിക്കുന്ന ബൊമ്മന്‍, ബെല്ലി ദമ്പതികള്‍ക്ക് അനാഥരായ രണ്ട് ആന കുട്ടികളെ ലഭിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ആനകളുടെ സംരക്ഷകരാകുന്ന ഇവരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്നതാണ് നല്‍പ്പതൊന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം. ആദിവാസികള്‍ക്ക് വനവും വന്യമൃഗങ്ങളും ആത്മാവില്‍ കണ്ണിചേര്‍ന്ന സന്തോഷങ്ങളാണ്. ഈ സ്നേഹത്തിന്റെ ഇഴയടുപ്പമാണ് ഹ്രസ്വചിത്രം പറയുന്നതും. ഇവരുടെ സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും നിറവാര്‍ന്ന ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തിനി ഗോണ്‍സാല്‍വെസാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!