എല്ലാം ചെയ്തുതീര്‍ത്തുവെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും തുടക്കം കുറിക്കാന്‍ സാധിച്ചു എന്ന സന്തോഷത്തിലാണ് താന്‍ പടിയിറങ്ങുന്നതെന്ന് ജില്ലാ കളക്ടര്‍ എ ഗീത.കോഴിക്കോട് ജില്ലയില്‍ എത്തിയാല്‍ വയനാടിന്റെ മുഖ്യ പ്രശ്‌നമായ ചുരം വിഷയത്തില്‍ താന്‍ ശ്രദ്ധ പതിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.കളക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാം ചെയ്തു തീര്‍ക്കാന്‍ സാധിച്ചില്ല, എങ്കിലും തുടക്കം കുറിക്കാന്‍ സാധിച്ചു. ആദിവാസി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കൊണ്ടുവരുവാനും, പട്ടയം ഇല്ലാത്തവരില്‍ ചിലര്‍ക്കെങ്കിലും പട്ടയം നല്‍കാനും, റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അമ്മയുടെ കരുതല്‍ നല്‍കാനും തനിക്ക് സാധിച്ചു. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് വിഷമകരമാണെങ്കിലും ഏറെ സന്തോഷത്തോടെയാണ് താന്‍ പടിയിറങ്ങുന്നത്. എല്ലാവര്‍ക്കും നന്ദിയെന്നും കളക്ടര്‍ .