കഠിനമായ വേനല്‍ ചൂടില്‍ കൃഷികള്‍ ഉണങ്ങി നശിക്കുന്നു.

0

വേനല്‍ ചൂടില്‍ കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂല പ്രദേശത്തെ ഭൂരിഭാഗം കര്‍ഷകരുടെയും കാര്‍ഷിക വിളകള്‍ കരിഞ്ഞു തുടങ്ങി. കാപ്പി, കുരുമുളക്,വാഴ തുടങ്ങിയ കൃഷികളാണ് നശിക്കുന്നത്.
ഇലകള്‍ കരിഞ്ഞു കാപ്പിയും കുരുമുളകു ചെടികളും നശിക്കുന്നതിനൊപ്പം കമുകു കര്‍ഷകരും പ്രതിസന്ധിയിലാണ്.കൃഷികള്‍ ഇത്തരത്തില്‍ ഉണങ്ങിനശിക്കുന്നത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

മഴ നേരത്തെ എത്തിയില്ലെങ്കില്‍ ജില്ലയിലെ കര്‍ഷക ജീവിതങ്ങളും ഇതുപോലെ കരിഞ്ഞുണങ്ങും. കൃഷി നശിച്ചവര്‍ക്കു സര്‍ക്കാര്‍ സഹായവും എത്രയും പെട്ടെന്ന് ലഭ്യമാക്കിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ദാരുണമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!