മേയാന്‍ വിട്ട കറവ പശുവിനെ കടുവ ആക്രമിച്ചു

0

മേയാന്‍ വിട്ട കറവ പശുവിനെ  കടുവ ആക്രമിച്ചു.നെന്മേനി പഞ്ചായത്തിലെ തൊവരിമലയില്‍ കര്‍ഷകനായ മഠത്തി കൂടിയല്‍ ബാബുവിന്റെ പശുവിനെയാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കാലിന്റെ ഒരുഭാഗത്ത് ഇറച്ചി കടിച്ചെടുത്തിട്ടുണ്ട്. പുറത്തും വയറിനും നടുവിനുമെല്ലാം പശുവിന് കടിയേറ്റിട്ടുണ്ട് .മൂന്നുവയസ്സുള്ള 12 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവിനെയാണ് അക്രമിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!