പാപനാശിനിയും വറ്റിവരണ്ടു: പ്രചരണം അടിസ്ഥാന രഹിതം

0

പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്താന്‍ വര്‍ഷത്തില്‍ ലക്ഷക്കണക്കിനാളുകള്‍ എത്തുന്ന പാപനാശിനിയും വരളുകയാണ് എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും. പാപനാശിനിയില്‍സ്‌നാനംചെയ്ത് പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ ആവശ്യമായതിലും കൂടുതല്‍ ജലലഭ്യത നിലവില്‍ ഉണ്ടെന്നും മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

ബ്രഹ്‌മഗിരിയുടെ നെറുകയില്‍നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉറവയെടുത്തതാണ് ഈ കാട്ടരുവിയെന്നും ഇത് ഒരുകാലത്തും വറ്റിവരണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുനെല്ലി വേനല്‍ക്കാലത്തും പച്ചപ്പുകളും നീരുറവകളും വറ്റാത്ത പുണ്യ ഭൂമിയാണെന്നും മറ്റു പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മേല്‍ശാന്തി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!