പാപ്ലശേരി തത്തുപ്പാറ വിജയന്റെ 14 ഓളം തേന്‍ കൂടുകള്‍ കരടികള്‍ തകര്‍ത്തു. ഏകദേശം 50000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത് പഞ്ചായത്തിലെമൂടക്കൊല്ലി , കൂടല്ലൂര്‍ ഭാഗത്ത് കഴിഞ്ഞ ദിവസം കരടികളുടെ ആക്രമണത്തില്‍ പമ്പ്ഹൗസിന്റെ അടിത്തറയടക്കം നശിച്ചിരുന്നു.ആനക്കും കടുവക്കും കാട്ടുപന്നിക്കും പുറമേ കരടികള്‍ കൂടി നാട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ തീരാ ദുരിതത്തിലാണ്.
തുടര്‍ന്നാണ് ഇതിന് കിലോമീറ്റര്‍ ഇപ്പുറത്ത് പാപ്ലശേരിയില്‍ കരടികള്‍ കര്‍ഷകന്റെ തേന്‍ കൃഷിയും നശിപ്പിച്ചത് . കഴിഞ്ഞ 10 വര്‍ഷമായി തേനീച്ച കൃഷി നടത്തി തേന്‍ വിറ്റ് ഉപജീവനം നടത്തുന്ന വിജയന്റെ ഏക വരുമാന മാര്‍ഗ്ഗമാണ് നശിപ്പിച്ചത് . കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 14 ളം തേന്‍ പെട്ടികളാണ് നശിപ്പിക്കപെട്ടത് എന്ന് വിജയന്‍ പറഞ്ഞു . ഏകദേശം അന്‍മ്പതിനായിരം രൂപയുടെ നഷ്ട്ടമാണ് സംഭവിച്ചത് . രാത്രിയില്‍ കൂടുപൊളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി ലൈറ്റ് ഇട്ടതോടെ രണ്ട് കരടികള്‍ ഓടി പോകുന്നത് കണ്ടതായി ഈ കര്‍ഷകന്‍ പറയുന്നു . ബാക്കിയുള്ള തേന്‍ പെട്ടികള്‍ ഇനി എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് ഈ കര്‍ഷകന്‍ . ആനക്കും കടുവക്കും , കാട്ടുപന്നിക്കും പുറമേ കരടികള്‍ കൂടി നാട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ തീരാ ദുരിതത്തിലാണ് കഴിയുന്നത് . കൃഷി നശിച്ചതേന്‍ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കണമെന്നും കരടി ഭീതി ഒഴിവാക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം