കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ പരാതി.
അലക്ഷ്യമായ ഡ്രൈവിംഗിന് പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ഡിഗ്രി വിദ്യാര്‍ത്ഥിനി ഒണ്ടയങ്ങാടി സ്വദേശിനി ആതിരയും ചൂട്ടക്കടവ് സ്വദേശി ബിജേഷുമാണ് പരാതിയുമായി രംഗത്ത് എത്തിയത്. ആതിരയെ ഇക്കഴിഞ്ഞ ഫെബ്രുവരി 21-ാം തീയ്യതി തോണിച്ചാലില്‍ നിന്നും പിതാവിനൊപ്പം സ്‌കൂട്ടറില്‍ വരുമ്പോഴാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ബിജേഷിനെ മാര്‍ച്ച് 8-ാം തീയ്യതി മാനന്തവാടി ബസ്സ് സ്റ്റാന്റിന് സമീപം അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് ഇരുവരുടെയും പരാതി. അതേ സമയം പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.