വന്യജീവി സങ്കേതത്തില്‍ നാളെ മുതല്‍ കാനന സവാരിക്ക് വിലക്ക്
സാഹചര്യത്തില്‍ നാളെ മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കാനന സവാരി വനം വകുപ്പ് നിറുത്തി വെച്ച് കൊണ്ട് പി സി സി എഫ് ഉത്തരവിറക്കിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് അറിയിച്ചു. ഏപ്രില്‍ 15 വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ച് ഉത്തരവായിരിക്കുന്നത്. കാട് ഉണങ്ങി കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നത് വന്യമൃഗങ്ങള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്ക്. വേനല്‍ മഴ ലഭിച്ച് കാട് പച്ചപ്പണിഞ്ഞ് കാട്ടുതീ ഭീഷണി ഒഴിയുന്നതോടെയായിരിക്കും കാനന സവാരി പുന:രാരംഭിക്കുക. വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങയിലും തോല്‍പെട്ടിയിലും രാവിലെ 7 മണി മുതല്‍ 10 മണി വരെയും വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയുമാണ് കാനന സവാരി നടത്തുന്നത്.