തോല്‍പ്പെട്ടിയില്‍ മാരകമയക്കുമരുന്നായ 292ഗ്രാം എംഡി എം എ യുമായി കോഴിക്കോടു സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയില്‍

0

തോല്‍പ്പെട്ടിയില്‍ മാനന്തവാടിസര്‍ക്കിള്‍ഇന്‍സ്പക്ടര്‍സുജിത്ത് ചന്ദ്രന്റെയും തോല്‍പ്പെട്ടിഎക്സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സംഘത്തിന്റെയും നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം നടത്തിയ വാഹന പരിശോധയ്ക്കിടെ കെ എല്‍ 18 കെ 6648ഡെസ്റ്റര്‍ കാറില്‍ കടത്തുകയായിരുന്ന 292 ഗ്രാം എം ഡി എം എ യുമായി കോഴിക്കോടു സ്വദേശികളായരണ്ടു യുവാക്കള്‍ പിടിയില്‍.കോഴിക്കോട് പോറ്റമ്മല്‍ സ്വദേശി കരിമുറ്റത്ത് ജോമോന്‍ ജയിംസ് (22),എടക്കാട് സ്വദേശി മണ്ടേയാറ്റുംപടിക്കല്‍ അഭിനന്ത്.എ.എല്‍ (19) എന്നിവരെയാണ് പിടികൂടിയത്.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍ ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് പി,ആര്‍, വിഷ്ണു കെ. കെ, വൈശാഖ്. വി. കെ, അരുണ്‍ കൃഷ്ണന്‍ .വി,അര്‍ജുന്‍.എം,സനൂപ് കെ എസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!