ഒരുവര്‍ഷത്തെ ഫുട്‌ബോള്‍ ക്യാമ്പിന് തുടക്കം
ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായ ബ്ലാക്ക് ഫോഴ്‌സ് പന്തിപ്പൊയിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ക്യാമ്പിന് തുടക്കമായി.
പുതുതലമുറ മയക്കുമരുന്നിന് അടിമപ്പെടുന്ന സാഹചര്യത്തില്‍ കുട്ടികളെ മാനസികമായിട്ടും കായികപരമായിട്ടും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്.
നിലവില്‍ 40 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
അതില്‍ ഭൂരിഭാഗം നിര്‍ധനരും ആദിവാസിവിഭാഗത്തില്‍പ്പെട്ടവരുമാണ്. പൂര്‍ണമായും സൗജന്യമായി ജെയ്‌സി ബോട്ട് എന്നിവ നല്‍കിയാണ് പരിശീലനം നല്‍കുന്നത്.പന്തിപ്പൊയില്‍ മിനി സ്റ്റേഡിയത്തില്‍. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ എസ്.ഐ മുരളി പരിശീലകന്‍ മുജീബിന് ബോള്‍ കൈമാറി.കെ കെ അസ്മ രവീന്ദ്രന്‍, നാസര്‍ ഓണിമേല്‍, സീമോയ് ,എംപി ഇബ്രാഹിം, സജി കാപ്പികളം തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു