എരുമത്താരി കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

0

പൂതാടി എരുമത്താരി കോളനിയിലെ 9 കുടുംബങ്ങള്‍ക്ക് കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി . ജില്ലാ കളക്ടര്‍ എഗീതയുടെ പ്രത്യേക ശ്രമഫലമായിട്ടാണ്കോളനിക്കാര്‍ക്ക് കിണര്‍ നിര്‍മ്മിച്ചു നല്‍കിയത്.കോളനികാരുടെ ദുരിതം നേരിട്ടറിഞ്ഞ കളക്ടര്‍ മാസങ്ങള്‍ക്ക് മുമ്പ്  കോളനി സന്ദര്‍ശനം നടത്തിയിരുന്നു.പ്രമുഖ ഐടി കമ്പനിയായ യുഎസ്ടിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് കിണര്‍ നിര്‍മ്മിച്ച് നല്‍കിയത്.

 

പൂതാടി പഞ്ചായത്ത് 20 ആം വാര്‍ഡ് എരുമതാരി കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എടുക്കാന്‍ കോളനിക്ക് അക്കരെ ഉള്ള വയലില്‍ എത്തേണ്ട സാഹചര്യമായിരുന്നു . ഇത് വഴിയുള്ള റോഡിലെ പാലം കനത്ത മഴയില്‍ ഒലിച്ചു പോയതോടെയാണ് കോളനികാരുടെ കുടിവെള്ളം മുട്ടിയത് .അന്ന് സ്ഥലത്ത് എത്തിയ കളക്ടര്‍ കുടിവെള്ള പ്രശ്‌നം പരിഹരിച്ചു നല്കുമെന്ന് അറിയിച്ചു. .തുടര്‍ന്നാണ് പ്രമുഖ ഐടി കമ്പനിയായ യുഎസ്ടിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെ കിണര്‍ നിര്‍മ്മിച്ച് നല്‍കിയത് .കിണറിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ ഗീത നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു മുഖ്യപ്രഭാഷണം നടത്തി .

ചടങ്ങില്‍ വനിതാ ദിനത്തിന്റെ ഭാഗമായി ജില്ലാ കളക്ടറെ ആദരിച്ചു. വൈസ് പ്രസിഡന്റ് എം എസ് പ്രഭാകരന്‍ , വാര്‍ഡംഗംഐ ബി മൃണാളിനി , എഡിഎം ഷാജു , അജീഷ് , ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ ഡോ: ലാല്‍ തോംസണ്‍ , യു എസ് ടി കമ്പനി അംബാസഡര്‍ സോഫി ജാനറ്റ് . തണല്‍ ജയകുമാര്‍ , മിനി പ്രകാശന്‍ ,രുഗ്മണി സുബ്രഹ്‌മണ്യന്‍ ,കെ ജെ സണ്ണി , തങ്കച്ചന്‍ നെല്ലിക്കയം , ട്രൈബല്‍ ഓഫീസര്‍ സി കെ ജോഷി തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!