ഉണ്ണി മിശിഹായുടെ തിരുനാള്‍ 24 ന്
പനമരം : നടവയല്‍ ഹോളിക്രോസ് ഫൊറോനാ ദേവാലയത്തില്‍ ഉണ്ണി മിശിഹായുടെ തിരുനാള്‍ 24 ആരംഭിക്കുമെന്ന്് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിശിഹായുടെ പിറവി തിരുനാളില്‍ ആരംഭിച്ച് പുതുവര്‍ഷാരംഭത്തില്‍ സമാപിക്കുന്ന തിരുനാളിന് 24 ന് രാത്രി ഇടവക വികാരി റവ. ഫാദര്‍ ജോസഫ് മുതിരക്കാലായില്‍ കൊടിയേറ്റും. തുടര്‍ന്ന് പിറവിയുടെ തിരുകര്‍മ്മങ്ങളും ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
30, 31, ജനുവരി 1 തീയ്യതികളിലാണ് പ്രധാന തിരുനാളുകള്‍. 30 ന് വൈകിട്ട് നവ വൈദികന്‍ ഫാദര്‍ ശ്രുധിന്‍ കളപ്പുരക്കല്‍ വിശുദ്ധ ബലിയര്‍പ്പിക്കും. പ്രധാന തിരുനാള്‍ ദിനമായ ജനുവരി ഒന്നിന് റവ. ഫാ. സെബാസ്റ്റ്ര്യന്‍ പാറയില്‍ ആഘോഷകമായ തിരുനാള്‍ കുര്‍ബ്ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷിണത്തിനു ശേഷം കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനമാവും. ഫാ. ബെന്നി മുതിരക്കാലയില്‍, ബിനു എം.പി, വിന്‍സന്റ് തോമസ്, തങ്കച്ചന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.