തിരുനാളിന് തുടക്കമായി
ജില്ലയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ തേറ്റമല സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളിന് തുടക്കമായി. പള്ളി വികാരി ഫാദര്‍ എബി വടക്കേക്കര പതാക ഉയര്‍ത്തിയതോടെയാണ് തിരുനാളിന് തുടക്കമായത്. തുടര്‍ന്ന് ദിവ്യബലി, നൊവേന എന്നിവ നടന്നു. ഡിസംബര്‍ 26 വരെയാണ് തിരുനാള്‍. എല്ലാ ദിവസവും ദിവ്യബലി നൊവേന എന്നിവ ദേവാലയത്തില്‍ നടക്കും. ഡിസംബര്‍ 25ന് ആഘോഷമായ ദിവ്യബലിക്ക് ശേഷം വര്‍ണ്ണാഭമായ തിരുനാള്‍ പ്രദക്ഷിണവുമുണ്ടാകും.