പട്ടയംമിഷന്‍ രൂപീകരിക്കും മന്ത്രി കെ.രാജന്‍
എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പട്ടയം
മിഷന്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍. മാനന്തവാടിയില്‍ നടന്ന സംസ്ഥാനതല പട്ടയമേളയും വെള്ളമുണ്ട വില്ലേജ് ഓഫീസ് ശിലാസ്ഥാപന കര്‍മ്മവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പട്ടയമേളയിലൂടെ 1203 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്.
സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് പട്ടയമേള. എല്‍.എ പട്ടയം – 305, മിച്ചഭൂമി പട്ടയം – 508, മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുളള കൈവശരേഖ – 37, ലാന്റ് ട്രിബ്യൂണല്‍ ക്രിയ സര്‍ട്ടിഫിക്കറ്റ് – 353 എന്നിവയാണ് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ നൂറ് ദിനത്തില്‍ 412 പട്ടയങ്ങളും രണ്ടാം നൂറ് ദിന പരിപാടിയിലൂടെ 1566 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു.