പൂതാടി ചെറുകുന്ന് അംഗണവാടി സ്മാര്‍ട്ട് അംഗനവാടിയാകും.വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ രാഹുല്‍ ഗാന്ധി എംപിസിഎസ്ആര്‍ ഫണ്ട് അനുവദിച്ചതോടെ 26 ലക്ഷം മുടക്കിയാണ് കെട്ടിടം പണിയുന്നത്.പൂതാടി പഞ്ചായത്ത് 21 -ാം വാര്‍ഡ് ചെറുകുന്ന് നാല് സെന്റ് കോളനിയിലാണ് പുതിയ സ്മാര്‍ട്ട് അംഗനവാടി നിര്‍മ്മാണം തുടങ്ങിയത്.അംഗനവാടി തറക്കല്ലിടീല്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു . പഞ്ചായത്തംഗങ്ങളായ മിനി ശശി , ഐ ബി മൃണാളിനി , തങ്കച്ചന്‍ നെല്ലിക്കയം , ഒ കെ ലാലു . എം എം പ്രസാദ് .ടി നാരായണന്‍ നായര്‍ , പി കെ മോഹനന്‍ , അന്നക്കുട്ടി , ഗീതാ , തുടങ്ങിയവര്‍ സംസാരിച്ചു .പഞ്ചായത്തംഗങ്ങളായ മിനി ശശി , ഐ ബി മൃണാളിനി , തങ്കച്ചന്‍ നെല്ലിക്കയം , ഒ കെ ലാലു . എം എം പ്രസാദ് .ടി നാരായണന്‍ നായര്‍ , പി കെ മോഹനന്‍ , അന്നക്കുട്ടി , ഗീതതുടങ്ങിയവര്‍ സംസാരിച്ചു.