കുറുമ്പാലക്കോട്ട മലയില്‍ വീണ്ടും തീപിടുത്തം

0

കുറുമ്പാലക്കോട്ട മലയുടെ കോട്ടത്തറ പഞ്ചായത്തില്‍ ഉള്‍പ്പെട്ടഭാഗങ്ങളിലാണ് ഇന്ന് രാവിലെ 8 മണിയോടെ തീപിടുത്തമുണ്ടായത് . മലമുകളില്‍ നിന്നും തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഉടന്‍ തന്നെഅഗ്‌നി രക്ഷസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് തീ അണക്കുകയുമായിരുന്നു.
ഏക്കറുകണക്കിനു പുല്‍മേടുകളും കൃഷിസ്ഥലങ്ങളും കത്തിനശിച്ചു.ദിവസേന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന കുറുമ്പാലക്കോട്ട മലയുടെ മുകള്‍ ഭാഗത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ തീപിടിത്തത്തില്‍ കശുമാവിന്‍ തോട്ടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു.വേനല്‍ ആരംഭിച്ചതോടെ ഇത് മൂന്നാം തവണയാണ് തീപിടുത്തം ഉണ്ടായത്. തുടര്‍ച്ചയായി തീപിടുത്തം ഉണ്ടാകുന്നതിനാല്‍ ഭീതിയിലാണ് മലമുകളിലെ കുടുംബങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!