മേപ്പാടി ചുളിക്കയില്‍ വളര്‍ത്തു മൃഗങ്ങളെ പുലി ആക്രമിച്ച് കൊല്ലുന്നത് പതിവാകുന്നു.പരിയങ്ങാടന്‍ ഇബ്രാഹിമിന്റെ എച്ച്എഫ് ഇനത്തില്‍പ്പെട്ട 8 മാസം ഗര്‍ഭിണിയായ പശുവിനെയും സമീപവാസിയായ യാഹുവിന്റെ ഒരു പശുവിനെയുമാണ് കഴിഞ്ഞ ദിവസം പുലി കൊന്നത്.കൂട് സ്ഥാപിച്ച് പുലികളെ പിടികൂടാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് നാട്ടുകാര്‍.