ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

0

പ്രവാസി വയനാട് യു എ ഇ അജ്മാന്‍ ചാപ്റ്റര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമായ ആയുഷ് 2023ന്റെ ഭാഗമായി കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കോഡിനേറ്റര്‍ ബിജു കരണി അധ്യക്ഷനായിരുന്നു. ഡിഎംഒ ഡോ. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനന്‍ ഡിപിഎം ഡോ. സമീഹസേതലവി, എസ് കെ എം ജെ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അനില്‍കുമാര്‍ കൗണ്‍സിലര്‍ ടി.മണി, പിടിഎ പ്രസിഡണ്ട് ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!