സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെന്‍മേനി ഗ്രാമ പഞ്ചായത്തും

0

സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍
നെന്‍മേനി ഗ്രാമ പഞ്ചായത്തും

പ്രധാനമന്ത്രിയുടെ സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന് നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും . ഒരു മാസത്തിനുള്ളില്‍ പഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും ഇന്‍ഷുറന്‍സ് ഉള്‍പ്പെടുത്താനുള്ള നടപടികളും ആരംഭിച്ചു.

നെന്മേനി പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരുമാണ് പ്രധാന മന്ത്രിയുടെ സാമൂഹ്യ സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായത്. കരുതലിന്റെ നെന്മേനിയെന്ന പേരില്‍ സമ്പൂര്‍ണ്ണ ഇന്‍ഷൂറസ് പരിരക്ഷ ഒരുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 20 രൂപ പ്രീമിയം അടച്ചാല്‍ അപകട മരണത്തിനും പൂര്‍ണ്ണമായ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയുമാണ് ആനുകൂല്യം ലഭിക്കുക.18 വയസ്സ് മുതല്‍ 70 വയസ്സുവരെയാണ് പ്രായപരിതി.436 രൂപ പ്രീമിയം അടച്ചാല്‍ എല്ലാ മരണങ്ങള്‍ക്കും 2ലക്ഷം രൂപ നോമിനിക്ക് കിട്ടുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയും ഉണ്ട്. ഈ പദ്ധതിയില്‍ 18 മുതല്‍ 50 വയസ്സുവരെയാണ് പ്രായപരിധി. 456 രൂപ പ്രീമിയം അടച്ചാല്‍ 4 ലക്ഷം രൂപ നോമിനിക്ക് ലഭിക്കും. പഞ്ചായത്ത് പരിധിയിലെ മുഴവന്‍ ആളുകളിലും ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കാനുള്ള നടപടികള്‍ പഞ്ചായത്തില്‍ ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് ജനപ്രധിനിതികളുടെയും ജീവനക്കാരുടെയും ഇന്‍ഷുറന്‍സ് സമ്മതപത്രം പ്രസിഡന്റ് ഷീല പുഞ്ചവയല്‍,ലീഡ് ബാങ്ക് മാനേജര്‍ വിപിന്‍ മോഹന്‍ കൈമാറി

 

Leave A Reply

Your email address will not be published.

error: Content is protected !!