കെ.എസ്.ആര്‍.ടി.സി സ്റ്റേ  സര്‍വീസ് പുനസ്ഥാപിക്കണം : ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി

0

അരണപ്പാറയിലേക്ക് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റേ സര്‍വീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീര്‍അരണപ്പാറ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി.പ്രശ്‌നം എത്രയും വേഗം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയതായി ഷംസീര്‍ അരണപ്പാറ പറഞ്ഞു

 

 

വൈകുന്നേരം 6:50നുള്ള കുട്ട ബസ് സര്‍വീസ് കഴിഞ്ഞാല്‍ ഇവിടുത്തുകാര്‍ ദീര്‍ഘദൂര യാത്ര കഴിഞ്ഞു മാനന്തവാടിയില്‍ എത്തിയാല്‍ ഒറ്റപെട്ടു പോകുന്ന സ്ഥിതിയാണ്. കൊടും വനത്താല്‍ ചുറ്റപ്പെട്ട മേഘലയും, ആദിവാസികളും,കര്‍ഷകരും, കൂലിപ്പണിക്കാരുമായ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമായിട്ടും അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!