ബത്തേരി താലൂക്ക് ആശുപത്രിക്കുമുന്നില്‍ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റി നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രി ജില്ലാആശുപത്രിയായി ഉയര്‍ത്തണമെന്നും, ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമൊവശ്യപ്പെട്ടും ഡോക്ടര്‍മാരുടെ അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഏകദിന ഉപവാസം.
കൂടാതെ ആശുപത്രയുടെ ശോചനീയ അവസ്ഥ പരിഹരിക്കുക, ഡോക്ടര്‍മാരുടെ അപര്യാപ്തത പരിഹരിക്കുക, ഒഴിവുള്ള തസ്തികകളില്‍ പിഎസ്‌സി മുഖേന നിയമനം നടത്തുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. ആശുപത്രിക്കുമുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം യൂത്ത് ലീഗ് ജില്ലാപ്രസിഡണ്ട് എംപി നവാസ് ഉല്‍ഘാടനം ചെയ്തു.ഗോത്രവിഭാഗങ്ങളടക്കം നിരവധി സാധാരണക്കാര്‍ ആശ്രയിക്കു ആശുപത്രിയായിട്ടും രോഗികളെ പരിശോധിക്കാന്‍ നാമമാത്രമായ ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെയുള്ളതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.പ്രതിഷേധ പരിപാടിയില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍കമ്മറ്റി പ്രസിഡണ്ട് അന്‍സാര്‍ മണിച്ചിറ അധ്യക്ഷനായി. ടി മുഹമ്മദ്, പി പി അയ്യൂബ്, എം എ അസൈനാര്‍, സി കെ ഹാരിഫ്, കോണിക്കല്‍ ഖാദര്‍, ഷബീര്‍ അഹമ്മദ്, റിയാസ് കല്ലുവയല്‍, സമദ് കണ്ണിയന്‍, സി കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസം മൂന്ന് മണിക്ക് സമാപിച്ചു.