മാനന്തവാടി -കണ്ണൂര്‍ നാലുവരിപ്പാത :കിഫ്ബി 964കോടി അനുവദിച്ചു

0

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള നിര്‍ദിഷ്ട മാനന്തവാടി-ബോയ്‌സ്ടൗണ്‍-പാല്‍ച്ചുരം-മട്ടന്നൂര്‍ നാലുവരിപ്പാതനിര്‍മാണത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കാന്‍ 964 കോടി രൂപയുടെ കിഫ്ബി ഫണ്ടിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. മാനന്തവാടി മുതല്‍ അമ്പായത്തോടുവരെ രണ്ടുവരിയും അവിടെനിന്ന് വിമാനത്താവളംവരെ നാലുവരിയിലും പാത നിര്‍മിക്കാനാണ് പദ്ധതി.

 

ഇതോടെ വയനാട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുമെന്നാണ് പ്രതീക്ഷ. നിലവില്‍ അമ്പായത്തോടുമുതല്‍ മട്ടന്നൂര്‍വരെയുള്ള നാലുവരിപ്പാതയ്ക്കാവശ്യമായ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവിടെ പാതയുടെ സര്‍വേയും അതിരുകല്ല് സ്ഥാപിക്കുന്ന നടപടിയും ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേളകം, പേരാവൂര്‍, മാലൂര്‍ പഞ്ചായത്തുകളിലെ സമാന്തരറോഡുകളിലെ അതിരുകല്ല് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. മലയോരഹൈവേ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മുതല്‍ ബോയ്‌സ് ടൗണ്‍വരെ നിലവില്‍ റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത് രണ്ടുവരിപ്പാതയായി മാറുമെന്നല്ലാതെ ഇനി ഭാഗത്ത് നാലുവരിപ്പാതയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല. മാനന്തവാടി-പാല്‍ച്ചുരം- മട്ടന്നൂര്‍ വിമാനത്താവള റോഡ് നാലുവരിപ്പാതയാക്കി മാറ്റാനുള്ള നടപടി കേരള റോഡ്ഫണ്ട് ബോര്‍ഡ് നേരത്തേ തുടങ്ങിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി വൈകിയതോടെ പദ്ധതി ഇതുവരെ അനിശ്ചിതത്വത്തിലായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!