യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് പ്രമോദ് 204 വോട്ടിനാണ് എല്‍ഡിഎഫിന്റെ പി കെ ദാമുവിനെ പരാജയപ്പെടുത്തിയത്.കെഎസ് പ്രമോദിന് 573 വോട്ട് ലഭിച്ചപ്പോള്‍ പികെ ദാമുവിന് 369 വോട്ടുകള്‍ ലഭിച്ചു.എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനായി മല്‍സരിച്ച കെ എസ് പ്രമോദ് 145 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഡിവിഷനാണ് പാളക്കര . പിന്നിട് പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവിത്യാസത്തെ തുടര്‍ന്ന് പ്രമോദ് രാജിവെയ്ക്കുകയായിരുന്നു. ഈ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയായിരുന്നു. വിജയത്തെ തുടര്‍ന്ന് യുഡിഎഫ് ബത്തേരി ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ജനങ്ങളുടെ അംഗീകാരം വ്യക്തിഹത്യകൊണ്ട് തകര്‍ക്കാനാവില്ല എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും കെ എസ് പ്രമോദ് പറഞ്ഞു. കനത്ത പൊലിസ് സുരക്ഷയിലാണ് ഫലപ്രഖ്യാപനവും ആഹ്ലാദ പ്രകടനവും നടന്നത്.