ബത്തേരി നഗരസഭയിലെ പാളാക്കര ഉപതെരഞ്ഞെടുപ്പ് നാളെ. രാവിലെ 7മണിമുതല്‍ 6 മണിവരെ ബത്തേരി അല്‍ഫോണ്‍സാ കോളേജിലെ ബൂത്തിലാണ് വോട്ടെടുപ്പ്. മാര്‍ച്ച് ഒന്നിന് രാവിലെ 10ന് ഫലം പ്രഖ്യാപിക്കും. 1236 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്.എല്‍ഡിഎഫിനായി പി കെ ദാമുവും യുഡിഎഫിനായി കെ എസ് പ്രമോദുമാണ് മത്സരരംഗത്തുള്ളത്.
മുന്‍ എല്‍ഡിഎഫ് കൗണ്‍സിലറും നിലവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ എസ് പ്രമോദ് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം നിലവിലെ നഗരസഭ ഭരണത്തെ സ്വാധീനിക്കില്ല. 35 ഭരണസമിതിയില്‍ നിലവില്‍ 23 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും, പത്ത് യുഡിഫ് കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്ര അംഗവുമാണ് ഉള്ളത്.