ബത്തേരി ശ്രീമാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡണ്ട് കെ ജി ഗോപാലപിള്ള കൊടിയേറ്റി. പൂജാദി കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം മേല്‍ ശാന്തി സുന്ദരേശന്‍ അയ്യര്‍, ഹരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. സെക്രട്ടറി സുരേന്ദ്രന്‍ ആവേത്താന്‍, ബാബു കട്ടയാട്, ഡി പി രാജശേഖരന്‍ , വാസു വെള്ളോത്ത്, പ്രസന്നകുമാര്‍ , കെ എ അശോകന്‍ എന്നിവര്‍ പങ്കെടുത്തു. നിരവധി വിശ്വാസികളും പങ്കെടുത്തു.