കൂടല്‍കടവ് -പാല്‍ വെളിച്ചം ഫെന്‍സിങ് ഉടന്‍
കിഫ്ബി ധനസഹായം ഉപയോഗിച്ച് വയനാട് ജില്ലയില്‍ നടപ്പാക്കുന്ന വന്യമൃഗ ശല്യ പ്രതിരോധ പദ്ധതിയായ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യ ഘട്ടത്തില്‍ നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കൂടല്‍ കടവ് മുതല്‍ പാല്‍ വെളിച്ചം വരെയുള്ള 4.680 കി. മീ ദൂരത്തില്‍ പദ്ധതി ആരംഭിക്കും. പദ്ധതി പ്രവര്‍ത്തനത്തിന് മുന്നോടിയായി ചാലിഗദ്ധ സാംസ്‌കാരിക നിലയത്തില്‍ മാനന്തവാടി എം എല്‍ എ പ്രദേശത്തെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പട്ട് രൂപികരിച്ച ജനകീയ കമ്മിറ്റിയുടെ യോഗം വിളിച്ചു.രൂക്ഷമായ വന്യമൃഗ ശല്യം അനുഭവപ്പെടുന്ന കൂടല്‍ക്കടവ് , ചാലിഗദ്ധ , കുറുവാ ദ്വീപ്, പാല്‍ വെളിച്ചം പ്രദേശങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ വന്യമൃഗ ശല്യം കുറക്കാന്‍ കഴിയും എന്നാണ് കരുതുന്നത്. ചാലിഗദ്ധ സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ആര്‍. കേളു എം എല്‍ എ അധ്യക്ഷനായിരുന്നു.മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സല കുമാരി നഗരസഭാ കൗണ്‍സിലര്‍മാരായ ഷിബു .കെ. ജോര്‍ജ്, ടിജി ജോണ്‍സണ്‍ , നോര്‍ത്ത് വയനാട് ഡി.എഫ്. ഒ മാര്‍ട്ടിന്‍ ലോവല്‍, ജനകീയ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.