ബത്തേരി ശ്രീമാരിയമ്മന്‍ ക്ഷേത്രമഹോല്‍സവം കൊടിയേറ്റ് നാളെ

0

ജില്ലയിലെ പ്രധാന ക്ഷേത്രോല്‍സവമായി ബത്തേരി ശ്രീമാരിയമ്മന്‍ക്ഷേത്ര മഹോല്‍സവത്തിന് നാളെ കൊടിയേറും. രാവിലെ 9മണിക്ക് ക്ഷേത്രം പ്രസിഡണ്ട് കെ ജി ഗോപാലിപിള്ള ഉല്‍വസത്തിന് കൊടിയേറ്റും. ഉല്‍സവ ആഘോഷത്തിന്റെ ഭാഗമായി നാളെ എണ്ണസമര്‍പ്പണ യാത്രവരവ്, വെള്ളിയാഴ്ച സര്‍വ്വ ഐശ്വര്യപൂജ, ശനിയാഴ്ച ശനിദോഷ നിവാരണ പൂജ, ഞായറാഴ്ച വിദ്യാഗോപാല മന്ത്രാര്‍ച്ചന എന്നിവ നടക്കും. പ്രധാനചടങ്ങായ താലപ്പൊലി ഘോഷയാത്ര 28ന് വൈകിട്ട് ഗജവീരന്‍മാരുടെ അകമ്പടിയോടെ നടക്കും.ഉത്സവത്തോട് അനുബന്ധിച്ച് വൈകിട്ട് വിവിധ കലാപരിപാടികളും, ഞായറാഴ്ച വാകിട്ട് സാംസ്‌കാരികസമ്മേളനവും നടക്കും. ഉല്‍സവത്തിന്റെ പ്രധാന ചടങ്ങായ താലപ്പൊലി ഘോഷയാത്ര 28ന് നടക്കും. കരകം, കാവടി, പണ്ഡ്യമേളം, പഞ്ചവാദ്യം, നാദസ്വരം, ദേവവേഷങ്ങള്‍, ഗജവീരന്‍മാര്‍ എന്നിവയുടെ അകമ്പടിയോടെയാണ് താലപ്പൊലി ഘോഷയാത്ര. വൈകിട്ട് ഏഴുമണിക്ക് മഹാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് താലപ്പൊലി ഘോഷയാത്ര ആരംഭിക്കുക. തുടര്‍ന്ന് ടൗണ്‍ചുറ്റി ശ്രീമാരിയമ്മന്‍ക്ഷേത്ര സന്നിധിയില്‍ സമാപിക്കും. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ ചടങ്ങ് മാത്രയിരുന്ന ഉത്സവം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!