ഗ്രാമവണ്ടിക്ക് ഇരുപത് ലക്ഷം രൂപ വകയിരുത്തി
ഗ്രാമവണ്ടിക്ക് ഇരുപത് ലക്ഷം രൂപ വകയിരുത്തി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജി തോമസിന് നല്‍കി പ്രകാശനം ചെയ്തു. പൗരാവകാശ രേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷിരാമന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹീം അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജോയ്‌സി ഷാജി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജോസ് കൈനികുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സല്‍മമോയിന്‍, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. അയ്യപ്പന്‍ തുടങ്ങി ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.