പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പക്കലുള്ളത് വനംവകുപ്പ് അധികൃതര്‍ സമര്‍പ്പിച്ച വ്യാജ റിപ്പോര്‍ട്ട്

0

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് സംബന്ധിച്ച് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പക്കലുള്ളത് വയനാട്ടില്‍ നിന്ന് വനംവകുപ്പ് അധികൃതര്‍ സമര്‍പ്പിച്ച വ്യാജ റിപ്പോര്‍ട്ടെന്ന് കര്‍മ്മ സമിതി. ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ച വ്യാജ രേഖയില്‍ വനമായി ചിത്രീകരിച്ചിട്ടുള്ള സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ നികുതി അടയ്ക്കുന്ന സ്ഥലങ്ങളാണെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.പടിഞ്ഞാറത്തറയില്‍ നടക്കുന്ന സമരത്തിന്റെ 55-ാം ദിവസമായ വെള്ളിയാഴ്ച മെഴുകുതിരി തെളിച്ച് സമരം നടത്തും. റീസര്‍വ്വേ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!