മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്ക് ക്യത്യമായ ചികിത്സ നല്‍കണം: മുസ്ലിം ലീഗ്
വയനാട് മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്ക് ക്യത്യമായ ചികിത്സ നല്‍കാന്‍ അധിക്യതര്‍ തയ്യാറാകണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു..മാനന്തവാടി ടൗണില്‍ നടക്കുന്ന റോഡ് നിര്‍മ്മാണം വേഗത്തിലാക്കണമെന്നും, ഇഴഞ്ഞു നീങ്ങുന്ന നിര്‍മ്മാണ പ്രവ്യത്തിമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഗതാഗതക്കുരുക്ക് മൂലു വാഹനങ്ങള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ഉണ്ടാക്കുന്ന ദുരിതങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി പി.കെ.അസ്മത്ത്.കെ.എം.അബ്ദുള്ള, വെട്ടന്‍ അബ്ദുള്ള ഹാജി,പടയന്‍ അബ്ദുള്ള, പി.മുഹമ്മദ്, കേളോത്ത് അബ്ദുള്ള, ചാപ്പേരി മൊയ്തീന്‍ ഹാജി, കടവത്ത് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.