സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി സ്‌കൂളിന്റെ 79 വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ലിസി മാത്യുവിനും ഓഫീസ് അറ്റന്‍ഡന്റ് റോസമ്മ ജോസഫിനും
യാത്രയയപ്പും നല്‍കി.ഉദ്ഘാടനം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരമംഗലം ഉദ്ഘാടനം ചെയ്തു. മാനന്തവാടി കോര്‍പ്പറേറ്റ് മാനേജര്‍ ഫാ: സിജോ ഇളംകുന്നപ്പുഴ അധ്യക്ഷനായിരുന്നു. ഫോട്ടോ അനാച്ഛാദനം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വഹിച്ചു.
സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കായുള്ള മൊമെന്റോ വിതരണം മാനന്തവാടി എ ഇ ഒ . എം എ ഗണേഷ് കുമാര്‍ നിര്‍വഹിച്ചു .സ്‌കൂളിലെ ഇത്തവണത്തെ കോളര്‍ഷിപ്പ് വിജയികള്‍ക്കുള്ള ഉപകാര സമര്‍പ്പണം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നില്‍ നിര്‍വഹിച്ചു. പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുല്‍ അസീസും വിജികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് അംഗം റോസമ്മ ബേബിയും നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി