വേനല്‍കടുത്തു: ജോലിസമയം പുന;ക്രമീകരിക്കണമെന്നാവശ്യം

0

വേനല്‍കടുത്തു. ജില്ലയില്‍ താപനില 30ഡിഗ്രിവരെ ഉയര്‍ന്നു. പാടങ്ങളിലും ഇഷ്ടികകളങ്ങളിലും മറ്റും തുറസ്സായ സ്ഥലങ്ങളില്‍ ജോലി സമയം പുന;ക്രമീകരിക്കണമെന്നാവശ്യം ശക്തമായി
പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് സൂര്യരശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിക്കുമ്പോള്‍ പൊള്ളലേല്‍ക്കുന്നതിനും ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. തളര്‍ച്ച ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ക്കും വഴിയൊരുക്കും.

താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന് തുടങ്ങി. അതെ സമയം വേനലിന്റെ തുടക്കത്തില്‍ തന്നെ ജില്ലയില്‍ പലയിടത്തും തീ പടര്‍ന്ന് പിടിക്കുന്നത് ആശങ്കയാവുകയാണ്. കഴിഞ്ഞ ദിവസം കുറുമ്പാലക്കോട്ട മലയുടെയും കോട്ടത്തറ പഞ്ചായത്തിന്റെയും പനമരം പഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്ന മൂന്ന് സ്ഥലത്ത് തീപിടുത്തമുണ്ടായി. ഏക്കര്‍ കണക്കിന് പുല്‍മേടുകളും കൃഷിസ്ഥലങ്ങളും കത്തിനശിച്ചു.ബന്ധപ്പെട്ട അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം

 

Leave A Reply

Your email address will not be published.

error: Content is protected !!