കുരുമുളക് വള്ളികള്‍ വെട്ടി നശിപ്പിച്ചതായി പരാതി.
പനമരം അഞ്ച് കുന്നില്‍ കുരുമുളക് വള്ളികള്‍ വെട്ടി നശിപ്പിച്ചതായി പരാതി. എടത്തംകുന്ന് പൂളയ്ക്കല്‍ വീട്ടില്‍ ശ്രീനിവാസന്റെ ഒരേക്കറിലുള്ള കുരുമുളക് വള്ളികളാണ് വ്യാപകമായി വെട്ടിമുറിച്ച നിലയില്‍ കാണപ്പെട്ടത്്.പനമരം പോലീസില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീനിവാസന്‍.പന്നിയൂര്‍ കുരുമുളക് വള്ളികളാണ് നശിപ്പിച്ചത്.
പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരനായ എടത്തന്‍ കുന്നില്‍ ശ്രീനിവാസന്റെ കൃഷിയിടത്തിലാണ് കുരുമുളക് വള്ളികള്‍ വ്യാപകമായി വെട്ടിമുറിച്ച നിലയില്‍ കാണപ്പെട്ടത് .രണ്ട് ദിവസം മുമ്പ് കുരുമുളക് പള്ളികള്‍ കൂട്ടത്തോടെ കരഞ്ഞുണങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ശ്രീനിവാസന്‍ പരിശോധന നടത്തിയപ്പോഴാണ് കുരുമുളക് വള്ളികളുടെ ചുവട് മുറിച്ചുമാറ്റ നിലയില്‍ കാണപ്പെട്ടത്