പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ക്കൊരുങ്ങി തിരുനെല്ലി ക്ഷേത്രം

0

കുംഭ വാവില്‍ പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ക്കൊരുങ്ങി തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം. ബലിതര്‍പ്പണത്തിനുള്ള എല്ലാം ഒരുക്കങ്ങളും തിരുനെല്ലിയില്‍ പൂര്‍ത്തിയായി.ബലികര്‍മ്മങ്ങള്‍ക്ക് എത്തുന്ന വിശ്വാസികള്‍ക്ക് താമസവും ഭക്ഷണവും അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്ഷേത്ര ദേവസ്വം ഒരുക്കിയിട്ടുണ്ട്.മാനന്തവാടിയില്‍ നിന്ന് പ്രത്യേക കെ.എസ്.ആര്‍.ടി.സി സര്‍വ്വിസും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 5മുതല്‍ 12വരെയാണ് ബലിതര്‍പ്പണം

കുംഭ വാവുബലിക്ക് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വവും വിവിധ വകുപ്പുകളും സംയുക്തമായി ഒരുക്കിയിരിക്കുന്നത്.ഒരുക്കങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിലയിരുത്തി. വാവ് ബലിക്കായി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും, മാനന്തവാടിയില്‍ നിന്ന് പ്രത്യേക കെ.എസ്.ആര്‍.ടി.സി സര്‍വ്വിസും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 5 മണി മുതല്‍ 12 മണി വരെ പാപനാശിനിക്കരയിലാണ് ബലിതര്‍പ്പണം നടക്കുക ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പുതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.ക്ഷേത്രത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പിതൃകര്‍മ്മങ്ങള്‍ക്ക് എത്തുമെന്നാണ് കരുതുന്നത്. അതിനാല്‍വിപുലമായ സൗകര്യങ്ങളും സുരക്ഷയും ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!