ചെറുവയല്‍ രാമേട്ടന് വയനാട് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ആദരം

0

പദ്മശ്രീ പുരസ്‌കാരം നേടിയ ചെറുവയല്‍ രാമേട്ടനെ വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് ആദരിച്ചു. 50 കിലോമീറ്റര്‍ സൈക്കിള്‍ റൈഡ് ചെയ്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് പ്രവര്‍ത്തകര്‍ ആദരിച്ചത്. ക്ലബ്ബിന്റെ ഉപഹാരമായി ക്യാഷ് അവാര്‍ഡ് നല്‍കി. വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. സാജിദ്, സെക്രട്ടറി ഷൈജല്‍കുന്നത്ത് , ട്രഷറര്‍ ആരിഫ്, പ്രേംജിത്ത്, സുഫീദ്, സനീഷ്, അനൂപ്, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!