കേരള സാക്ഷരത പ്രേരക് അസോസിയേഷന്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.

0

സാക്ഷരതാ പ്രേരക്മാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചു കൊണ്ട് 2022 മാര്‍ച്ച് 30ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുക,2017 ജനുവരി 7ന് വര്‍ദ്ധിപ്പിച്ച വേതനം വെട്ടിക്കുറവില്ലാതെ ലഭ്യമാക്കുക,മാസങ്ങളായുള്ള വേതന കുടിശ്ശിക ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ജില്ലാ ജോയിന്റ് സെക്രട്ടറി വി.ഹാരിസ് ഉദ്ഘാടനം ചെയ്തു.കെ.മിനിമോള്‍ അധ്യക്ഷയായിരുന്നു.എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ്,കെ.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം കെ. മോഹനന്‍,തുല്യതാ അധ്യാപകന്‍ പി.മൊയ്തൂട്ടി,കെ.എസ്.എ. സംസ്ഥാന കമ്മറ്റി അംഗം ബൈജു ഐസക് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!