കല്‍പ്പറ്റ ബീവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്‌ലെറ്റ് കൗണ്ടറില്‍ നിന്നും മദ്യം മോഷ്ടിച്ചു കടന്ന യുവാവ് പിടിയില്‍.മുട്ടില്‍ അടുവാടിവയല്‍ സ്വദേശി കുളത്തില്‍ വീട്ടില്‍ രാജേന്ദ്രനാണ് അറസ്റ്റിലായത്.
രണ്ടു ദിവസങ്ങളിലായി 3 കുപ്പി വിദേശമദ്യം എടുത്ത് ബില്‍ അടയ്ക്കാതെ ശരീരത്തിലൊളിപ്പിച്ച് കടന്നുകളയുകയായിരുന്നു രാജേന്ദ്രന്‍. കല്‍പ്പറ്റ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രീമിയം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് പ്രതി കുടുങ്ങിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെയ്‌സണ്‍, മുബാറക്,ബിഗേഷ്, സഖില്‍ സിവില്‍ പോലീസ് ഓഫീസറായ സുധി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.