നെല്ലിക്കര കുരിശിന്‍തൊട്ടിയുടെ കുദാശ നടത്തി
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴില്‍ പുതുക്കി പണിത നെല്ലിക്കര കുരിശിന്‍തൊട്ടിയുടെ കുദാശ വിവിധ തിരുകര്‍മ്മങ്ങളോടെ നടത്തി.മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തു .പൂതാടി പഞ്ചായത്ത് അംഗം പ്രകാശന്‍ നെല്ലിക്കരയുടെനേതൃത്വത്തില്‍ മെത്രപോലീത്തായെ സ്വീകരിച്ചു.
കൂദാശകര്‍മ്മങ്ങള്‍ക്ക് ,വികാരി ഫാ. ജോര്‍ജ്ജ് നെടുംന്തള്ളില്‍,ഫാ.സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ,ഫാ.ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്‌ക്കോപ്പ,ഫാ.ഡോ.മത്തായി അതിരമ്പുഴ,ഫാ.ബാബു നീറ്റുംകര,ഫാ.ബൈജു മനയത്ത്,ഫാ.എല്‍ദോ മനയത്ത് ഫാ.മനീഷ് ജോക്കബ് പുല്യാട്ടേല്‍ ഫാ.ഷിന്‍സണ്‍ മത്തോക്കില്‍,ഫാ.ലിജോ തമ്പി തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു .