ബാവ കെ.പാലുകുന്നിന്റെ ഗോത്ര പൈതൃക പഠനങ്ങള്‍ പ്രകാശനം ചെയ്തു

0

ഡോക്ടര്‍ ബാവ കെ.പാലുകുന്നിന്റെ ‘ഗോത്ര പൈതൃക പഠനങ്ങള്‍ ‘ പുസ്തക പ്രകാശനം പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ.ജോണി നിര്‍വ്വഹിച്ചു. മീനങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അധ്യാപകനായ ഡോ: ബാവ കെ പാലുകുന്ന് ചിട്ടപ്പെടുത്തിയ പുസ്തകം നീര്‍മാതളം ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.കേരളത്തിലെ പ്രധാനപ്പെട്ട 13 ഗോത്ര വിഭാഗങ്ങളെ കുറിച്ച് നടത്തിയ ആധികാരിക പഠന പ്രബന്ധങ്ങളാണ് പുസ്തകത്തിലുള്ളത്.

ഡോക്ടര്‍ പി ജി പത്മിനി, ഡോക്ടര്‍ എം പി വാസു, ഡോക്ടര്‍ കെ.കെ.ബിജു ഡോക്ടര്‍ ജോസഫ് സ്‌കറിയ ഡോക്ടര്‍ അസീസ്, നിശാന്ത് മോഹന്‍,സിന്ധു സാജന്‍ എന്നിങ്ങനെ കേരളത്തിലെ അറിയപ്പെടുന്ന ഗവേഷകരുടെ പ്രബന്ധങ്ങളോടൊപ്പം ഡോക്ടര്‍ ബാവ കെ പാലുകുന്നിന്റെ പഠനത്തിലെ കണ്ടെത്തലുകളും ഉപ്പെടുത്തിയ പുസ്തകം പഠനാത്മകവും ഏറെ പ്രസക്തിയുള്ളതുമാണ് .രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരുടെ സാന്നിദ്ധ്യത്തില്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പ്രകാശന ചടങ്ങ് നടത്തിയത്. എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ.ജോണിയില്‍ നിന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പ്രിമേഷ്, പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!