വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേള തുടങ്ങി

0

സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ഇന്‍ഡ് എക്‌സ്‌പൊ 2023 ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.ജെ. റെജുല അധ്യക്ഷയായിരുന്നു.സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്തി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന വയനാട് ജില്ലയെ എം.എല്‍.എ അഭിനന്ദിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ഉദ്പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനത്തിനായി 66 സ്റ്റാളുകള്‍ മേളയിലൊരുക്കിയിട്ടുണ്ട്. കൈത്തറി, വസ്ത്ര നിര്‍മ്മാണം, കരകൗശല വസ്തുക്കള്‍, മുളയുല്‍പ്പന്നങ്ങള്‍, മണ്‍പാത്ര നിര്‍മ്മാണം എന്നിവയുടെ തത്സമയ നിര്‍മ്മാണ പ്രദര്‍ശനവും മേളയിലൊരുക്കിയിട്ടുണ്ട്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍,ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് ടി.ടി. ജെയ്സന്‍, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, വൈത്തിരി ഉപജില്ലാ താലൂക്ക് ഓഫീസര്‍ എന്‍. അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20 വരെ വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേള നടക്കും.
മേളയോടനുബന്ധിച്ച് ഫെബ്രുവരി 16 മുതല്‍ 19 വരെ വിവിധ കലാ പരിപാടികള്‍ നടക്കും. 16 ന് വൈകീട്ട് 6 മുതല്‍ കൊല്ലം വിഷ്ണുപ്രിയ ശ്യാം നയിക്കുന്ന ഗസല്‍ സന്ധ്യയും തുടര്‍ന്ന് കോഴിക്കോട് രഘുലാല്‍ നയിക്കുന്ന സ്റ്റാന്റ് അപ് കോമഡി ഷോയും നടക്കും. 17 ന് വൈകീട്ട് 6 മുതല്‍ വയനാട് ഗോത്ര കലാസംഘം തുടിതാളം തനത് ഗോത്ര നാടന്‍ പാട്ട് അവതരിപ്പിക്കും. 18 ന് വൈകീട്ട് 6 മുതല്‍ നിലമ്പൂര്‍ ടോം ജോസ് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ അരങ്ങേറും. 19 ന് 6 മുതല്‍ നാട്യരത്‌ന മനോജും സംഘവും നൃത്ത സന്ധ്യ അവതരിപ്പിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!