നെന്മേനി ഗോവിന്ദമൂല ചിറയില്‍ ഒരാള്‍ മുങ്ങിമരിച്ചു.മലവയല്‍ നീലമാങ്ങ കോളനിയിലെ ശാലു(25) ആണ് മരണപ്പെട്ടത്. ഇയാള്‍ക്കൊപ്പം ചിറയിലകപ്പെട്ട അനീഷ് എന്ന യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ബത്തേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.ചിറയില്‍ മീന്‍ പിടിക്കാനായി എത്തിയ ഇരുവരും ചൂണ്ടയിടുന്നതിനിടെ ചിറയിലേക്ക് തെന്നിവീഴുകയായിരുന്നു.യുവാക്കള്‍ ചിറയില്‍ പെട്ടത് സമീപത്തുണ്ടായിരുന്നവര്‍ കാണുകയും ഇവര്‍ ഉടനെ അനീഷിനെ രക്ഷപ്പെടുത്തുകയും ചെയ്തു.അപ്പോഴേക്കും ശാലു ചിറയുടെ അടിത്തട്ടിലേക്ക്് മുങ്ങിപോവുകയായിരുന്നു.തുടര്‍ന്ന് ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴസ് എത്തിയതിനുശേഷമാണ് തിരച്ചില്‍ നടത്തി ശാലുവിന്റെ മൃതദേഹം കണ്ടെടുത്തത്.ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.അനീഷ് അപകടനില തരണംചെയ്തിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.