അമ്പലവയല്‍ ജിവിഎച്ച്എസ് എട്ടാംതരം വിദ്യാര്‍ഥിയായ മുഹമ്മദ് സിനാന്‍ എന്ന കുട്ടിയുടെ ഇരുവൃക്കകളും തകരാറിലായി ഒരു വര്‍ഷത്തിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റു ചികിത്സകള്‍ ഒന്നും ഫലം കാണുകയില്ല എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അതിനായി കുട്ടിയുടെ മാതാവ് തന്നെ വൃക്കകള്‍ നല്‍കാന്‍ തയ്യാറാവുകയും അതിന്റെ പ്രാരംഭ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി അവസാനം രണ്ടുപേരുടെയും ഓപ്പറേഷനും മറ്റു ചികിത്സ നടപടികളും ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഓപ്പറേഷനും തുടര്‍ന്നുള്ള സംരക്ഷണത്തിനും സ്വന്തമായി 5 സെന്റ് സ്ഥലം മാത്രമുള്ള നിരാലംബരായ ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ബുദ്ധിമുട്ടാണ്. ഉദാരമതികളുടെ നിര്‍ലോഭമായ സഹായം മാത്രമാണ് പ്രതീക്ഷ.A/C NO: 168012301201353 KERALA STATE CO- OPERATIVE BANK BRANCH: AMBALAVAYAL IFSC CODE: KSBK0001680
Sign in
Sign in
Recover your password.
A password will be e-mailed to you.