വയോജനങ്ങള്‍ക്ക് സ്വാന്തനമായി വിനോദയാത്ര

0

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലയിലെ ഏക വൃദ്ധ സദനത്തിലെ അച്ചനമ്മമാര്‍ക്ക് മാനസികോല്ലാസത്തിന്റെ ഭാഗമായി ഒരുക്കിയ വിനോദയാത്ര നടത്തി. വൃദ്ധ സദനത്തിലെ 20 അന്തേവാസികള്‍ക്ക് ളാണ് മാനന്തവാടി പഴശ്ശി പാര്‍ക്കിലെത്തിയത്.എ.ഡി.എം. ഒരോ അന്തേവാസികള്‍ക്കും പൂചെണ്ട് നല്‍കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.സാമൂഹ്യ നീതി വകുപ്പ് ഇന്‍ചാര്‍ജ് കെ കെ പ്രജിത്ത് അധ്യക്ഷനായിരുന്നു.മാനന്തവാടി പഴശ്ശി പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം അന്തേവാസികളുമായി സംഘാടകര്‍ പുല്‍പ്പള്ളി മാവിലാം തോട് സന്ദര്‍ശിച്ചു.
സാമൂഹ്യ നീതി വകുപ്പ് ഇന്‍ചാര്‍ജ് കെ കെ പ്രജിത്ത് അധ്യക്ഷത വഹിച്ചു. പനമരം ബ്ളോക്ക് വൈസ് പ്രസിഡണ്ട് ഗഫൂര്‍ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിത്യാബിജു, വികസന കാര്യ ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, അംഗം രജനി ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!