ഡോ. ജോസഫ്മാര്‍ തോമസ് പിതാവിന് സ്വീകരണം
കല്ലോടി സെന്റ് ജോര്‍ജ്ജ് ഫെറോന തിരുന്നാളിനോടനുബന്ധിച്ച് സമര്‍പ്പിത ദിനത്തില്‍ ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് പിതാവിന് സ്വീകരണം നല്‍കി.പരിശുദ്ധ കുര്‍ബ്ബാനക്ക് രുപതാധ്യക്ഷന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.വചന പ്രഭാഷണം, നൊവേന എന്നിവയും ഉണ്ടായിരുന്നു. സമര്‍പ്പിതരെ ആദരിക്കല്‍, തിരുന്നാള്‍ സപ്‌ളിമെന്റ് പ്രകാശനം, അല്‍ഫോന്‍സ ഗാര്‍ഡന്‍ ഉദ്ഘാടനം എന്നിവ പിതാവ് നിര്‍വ്വഹിച്ചു. നാളെ തിരുന്നാള്‍ പ്രദക്ഷിണം, മേള കാഴ്ച, ആകാശ വിസ്മയം എന്നിവ നടക്കും, സമാപന ദിനമായ പതിനൊന്നാം തിയ്യതി നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് മാനന്തവാടി രൂപത സഹ മെത്രാന്‍ അലക്‌സ് താരാ മംഗലം മുഖ്യ കാര്‍മ്മികത്വം വഹിക്കും.