കേന്ദ്ര ബജറ്റ്

0
  • മാറ്റം പുതിയ സ്‌കീമില്‍ മാത്രം. പഴയ സ്‌കീമിന്റെ സ്ലാബുകളില്‍ മാറ്റമില്ല
  • 12-15 ലക്ഷം വരെ 20 ശതമാനം നികുതി
  • 9-12 ലക്ഷം വരെ 15 ശതമാനം നികുതി
  • 6-9 ലക്ഷം വരെ 10 ശതമാനം നികുതി
  • 3-6 ലക്ഷം വരെ 5 ശതമാനം നികുതി
  • 0-3 ലക്ഷം വരെ നികുതിയില്ല.
  • ആദായ നികുതി പരിധി ഇളവ് 7 ലക്ഷമാക്കി ഉയര്‍ത്തി
  • സ്വര്‍ണം വെള്ളി വജ്രം എന്നിവയ്ക്ക് വില കൂടും
  • സിഗരറ്റിന് വില കൂടും
  • ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും
  • ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും
  • മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും
  • സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപ പദ്ധതി
  • ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. 2.5 ശതമാനമാണ് കുറയുക
  • വയോധികര്‍ക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തി
  • കസ്റ്റംസ് തീരുവ 13 ശതമാനമായി കുറയ്ക്കും
  • സ്ത്രീകള്‍ക്കായി മഹിളാ സമ്മാന്‍ പദ്ധതി
  • വനവത്ക്കരണത്തിന് 10000 കോടി
  • നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും
  • കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം
  • ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി
  • തൊഴില്‍ പരിശീലനത്തിന് കൗശല്‍ വികാസ് യോജന
  • ആഭ്യന്തര ടൂറിസത്തിന് ‘നമ്മുടെ നാട് കാണൂ’ പദ്ധതി
  • എല്ലാ നഗരങ്ങളിലും അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യാന്ത്രിക സംവിധാനം വരും
  • കണ്ടല്‍ക്കാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി
  • ഭൗമസംരക്ഷണത്തിന് പിഎം പ്രണാം പദ്ധതി
  • 20 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കും
  • 2030-ഓടെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ ഉപയോഗം. ഹരിതോര്‍ജ പദ്ധതികള്‍ക്ക്‌. 35000 കോടി വകയിരുത്തി.
  • സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാന്‍ മിഷന്‍ കര്‍മ്മയോഗി
  • 2070-ഓടെ സീറോ കാര്‍ബണ്‍ വിസരണം
  • ഗതാഗത മേഖലയ്ക്ക് 75000 കോടി
  • 5ജി സേവനം ലഭ്യമാകാകന്‍ 100 ലാബുകള്‍
  • ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ
  • നിര്‍മിത ബുദ്ധിക്ക് മെയ്ക്ക് AI ഫോര്‍ ഇന്ത്യ പദ്ധതി. ഗവേഷണത്തിന് മുന്ന് കേന്ദ്രങ്ങള്‍
  • സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരുവര്‍ഷത്തേയ്ക്കുകൂടി നീട്ടി
  • സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖ.
  • നഗരവികസനത്തിന് 10000 കോടി
  • 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരും
  • ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍
  • മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും
  • PM ആവാസ് യോജനയ്ക്ക് 69000 കോടി
  • കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഡിജിറ്റല്‍ ലൈബ്രറി
  • ആദിവാസി ക്ഷേമത്തിന് പദ്ധതികള്‍
  • അരിവാള്‍ രോഗം 2027ഓടെ നിര്‍മാര്‍ജനം ചെയ്യും
  • ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ
  • 9.6 കോടി പാചകവാതക കണക്ഷന്‍ നല്‍കി
  • മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി
  • 2027-ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച് നീക്കും
  • പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി. 63000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും
  • ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ
  • 2.2 ലക്ഷം കോടി രൂപ 11.4 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി
  • കാര്‍ഷിക വായ്പ 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും
  • 2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്‌
  • 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും
  • ഡിജിറ്റല്‍ പെയ്‌മെന്റിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മുന്നേറിയതായി ധനമന്ത്രി
  • ഒമ്പത് വര്‍ഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി
  • പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍ഷം കൂടി തുടരും
  • ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു
  • ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയില്‍. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ധനമന്ത്രി
  • 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു
  • അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റെന്ന് ധനമന്ത്രി
  • വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്ന് ധനമന്ത്രി
  • പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി
  • ധനമന്ത്രിയും പ്രധാനമന്ത്രിയും പാര്‍ലമെന്റിലെത്തി.
Leave A Reply

Your email address will not be published.

error: Content is protected !!