ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലഖ്നൗവില്‍. ആദ്യ മത്സരം തോറ്റതോടെ ഹാര്‍ദിക് ബ്രിഗേഡിന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഇന്ന് തോറ്റാല്‍ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടമാകും. അതേസമയം ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ എല്ലാ ടി20 പരമ്പരകളും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഈ പരമ്പരയിലും തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ നിരയില്‍ മാറ്റം ഉണ്ടയേക്കും എന്നാണ് സൂചന. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ ഇഷാന്‍ കിഷനും ദീപക് ഹൂഡയ്ക്കും പകരം ജിതേഷ് ശര്‍മ്മയെയും പൃഥ്വി ഷായെയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം. ആദ്യ ടി20യില്‍ തോറ്റെങ്കിലും വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനം ഇന്ത്യക്ക് അനുകൂലമായി. സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ആറാം നമ്പറില്‍ 28 പന്തില്‍ നിന്ന് 50 റണ്‍സ് നേടുകയും ചെയ്തു.മറുവശത്ത് രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് കിവി ടീമിന്റെ ആഗ്രഹം. ഡെവണ്‍ കോണ്‍വെയില്‍ നിന്നും ഡാരില്‍ മിച്ചലില്‍ നിന്നും വീണ്ടും വലിയ ഇന്നിംഗ്സുകള്‍ ടീം പ്രതീക്ഷിക്കുന്നു. ഏകാന സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം. ഇന്ത്യയും ന്യൂസിലന്‍ഡും 23 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇരുവരും 10 വീതം ജയിച്ച് ഒപ്പത്തിനൊപ്പം നില്കുന്നു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍. ഇന്ത്യയില്‍ ഒമ്പത് തവണയാണ് ഇരു ടീമുകളും മുഖാമുഖം വന്നത്. ഇതില്‍ അഞ്ച് തവണ ഇന്ത്യ വിജയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് നാല് കളി ജയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.