പുലി ഭീതിയില്‍ മുക്കംകുന്ന്,ചേലേരിക്കാവ് പ്രദേശങ്ങള്‍.

0

മേപ്പാടി മുക്കംകുന്ന്,ചേലേരിക്കാവ് പ്രദേശങ്ങള്‍ പുലി ഭീതിയില്‍.ആടുകള്‍,നായകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിനിരയാകുന്നത്.കഴിഞ്ഞ ദിവസം ചേലേരികാവിലെ കര്‍ഷകനായ ഒറ്റത്തെങ്ങുങ്കല്‍ തോമസിന്റെ ഒരാടിനെ പുലി കടിച്ച് കൊണ്ടു പോവുകയും മറ്റൊരാടിനെ ആക്രമിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. വനം വകുപ്പധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!