കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍.
വയനാട്ടിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെയും വി.ഗീവര്‍ഗീസിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുന്നാളിന് ഫെബ്രുവരി 1ന് കൊടിയേറുമെന്ന് ഫൊറോന വികാരി ഫാ:ബിജു മാവറ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.കുടിയേറ്റത്തിന്റെ 80 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിപുലമായ പരിപാടികളാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 9,10,11 തിയ്യതികളിലാണ് പ്രധാന തിരുനാള്‍ ദിനങ്ങളായി ആഘോഷിക്കുന്നത്.11 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന്റെ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി എളംബാശ്ശേരി,ലോറന്‍സ് കിഴക്കേപയ്യംമ്പിള്ളില്‍, ഷാബു ചക്കാലക്കുടിയില്‍, പി.എം രിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.