സംസ്ഥാനത്തെ മികച്ച ജൈവ കര്‍ഷകന്‍ കമ്മന സ്വദേശി ബാലകൃഷ്ണന്‍
തനത് കുരുമുളക് ഇനങ്ങളുടെ കാവല്‍ക്കാരനും അതോടൊപ്പം സ്വയം വികസിപ്പിച്ചെടുത്ത കുരുമുളക് ഇനങ്ങളുമായി കാര്‍ഷിക രംഗത്ത് സജീവമായ എടവക കമ്മന സ്വദേശി ബാലകൃഷ്ണനെ തേടി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സംസ്ഥാനത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡെത്തി. 11ഇനം തനത് കുരുമുളക് ഇനങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ബാലകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത അശ്വതി , സുവര്‍ണ്ണ കുരുമുളക് വള്ളികള്‍ ഏറെ ജനകീയവുമാണ്.